സംസ്ഥാനത്ത് മണ്ണെണ്ണ വില 23 രൂപ വർദ്ധിപ്പിച്ചതോടെ കടലോരത്തെ മൽസ്യതൊഴിലാളിള്‍ പ്രതിസന്ധിയില്‍. പൊതുവിപണിയിലെ മണ്ണെണ്ണ നിരക്ക് 124 രൂപയായി. പെട്രോളിനേക്കാൾ വില മണ്ണെണ്ണയ്ക്ക് ആയി. സബ്സിഡി നിരക്കിൽ സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണ നല്‍കിയാലും പ്രതിസന്ധി കുറയില്ലെന്ന സ്ഥിതിയാണ്. 32000 പരമ്പരാഗത യാനങ്ങളേയും ‚6500 ബോട്ടുകളെയും ആശ്രയിച്ച് ജീവിക്കുന്ന 12 ലക്ഷത്തിലധികം മൽസ്യതൊഴിലാളികളെ ആണ് മണ്ണെണ്ണ വില വർദ്ധനവ് ബാധിക്കുക. മണ്ണെണ്ണ വില വര്‍ധനവില്‍ മന്ത്രി ജി ആർ അനിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര നയം മൂലം കേരളത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
ഈ നയം കേന്ദ്രം തിരുത്തണം. ക്രൂരമായ നിലപാടാണിതെന്നും മന്ത്രി പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദാരുണമാകും. അതേസമയം ഫെബ്രുവരിയിൽ കേന്ദ്രം വില കൂട്ടിയെങ്കിലും സംസ്ഥാനം കൂട്ടിയില്ല. വില കുറച്ച് നൽകാനാകുമൊ എന്ന് പരിശോധിക്കും.കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും കാണുമെന്നും സംസ്ഥാനത്തിൻ്റെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.ഭീമമായ വിലവർധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.ഈ നയത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ഉയരണം.വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
English Summary:Kerosene prices rise; The condition of the fishermen will be dire, said Minister GR Anil in protest
You may also like this video