Site iconSite icon Janayugom Online

ശിവപാല്‍യാദവിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി;എന്‍ഡിഎയിലേക്ക് വരേണ്ടെന്ന് കേശവ് പ്രസാദ് മൗര്യ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥുമായി ചര്‍ച്ച നടത്തി എന്‍ഡിഎയിലേക്ക് ചേക്കേറാനുളള ശിവപാല്‍യാദവിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യതന്നെ യാദവിന്‍റെ നീക്കങ്ങളെ എതിര്‍ത്ത് പരസ്യമായി രംഗത്തു വന്നിരിക്കുന്നു.

ആദ്യത്യനാഥിന്‍റെ നേതൃത്തിലുള്ള മന്ത്രിസഭയില്‍ മറ്റ് പാര്‍ട്ടകളില്‍ നിന്നുവന്നവര്‍ക്ക് സ്ഥാനം നല്‍കിയതില്‍ ബിജെപിയില്‍ തന്നെ വന്‍ പ്രതിഷേമാണ് ഉണ്ടായിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തു വന്നു കഴിഞ്ഞു. എസ്പി സഖ്യം ഭരണം പിടിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എന്‍ഡിഎയിലേക്ക് മാറാനുള്ള ശിവപാല്‍ യാദവിന്റെ നീക്കം ഇതോടെ നടക്കില്ല. . ഇവിടേക്ക് ആരെയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ശിവപാല്‍ യാദവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ ശിവപാല്‍ എസ്പി സഖ്യം വിടുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ ശിവപാല്‍ എന്നല്ല ആരെയും ഉള്‍ക്കൊള്ളാനും കപ്പാസിറ്റി ഇപ്പോള്‍ ബിജെപി സഖ്യത്തിനില്ലെന്നും, ഫുള്‍ ആണെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അതേസമയം എസ്പി സഖ്യത്തിന്റെ തോല്‍വിയില്‍ കടുത്ത നിരാശനാണ് ശിവപാല്‍ എന്നാണ് സൂചന. നേരത്തെ പരസ്യമായി തന്നെ ചില പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയെ കണ്ടത്.

ജസ്വന്ത്‌നഗറില്‍ എസ്പി ചിഹ്നത്തിലാണ് ശിവ്പാല്‍ മത്സരിച്ച് ജയിച്ചതും. എന്നാല്‍ എസ്പിയുടെ എംഎല്‍എമാരുടെ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. നേരത്തെ അഖിലേഷ് വിളിച്ച സഖ്യകക്ഷികളുടെ യോഗത്തിലും ശിവപാല്‍ യാദവ് പങ്കെടുത്തിരുന്നില്ല. അഖിലേഷ് യാദവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. തന്നെ എംഎല്‍എമാരുടെ യോഗത്തിലേക്ക് വിളിക്കാത്തത് തന്നെയാണ് കാരണം. ശിവപാല്‍ യാദവിനെ ബിജെപി രാജ്യസഭയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് യാദവ കുടുംബത്തിലെ പോര് ശക്തമാക്കുമെന്ന് ബിജെപിക്ക് അറിയാം. അതോടെ പ്രതിപക്ഷം ദുര്‍ബലമാവുകയും ചെയ്യും. 

എന്നാല്‍ ശിവപാല്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ കണ്ടതില്‍ ഒരുപാട് കാര്യങ്ങള്‍ ചേര്‍ത്ത് വായിക്കേണ്ടതില്ലെന്ന് മൗര്യ വ്യക്തമാക്കി. ആദിത്യനാഥ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ആര്‍ക്ക് വേണമെങ്കിലും കാണാം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ളവര്‍ അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടെന്നും മൗര്യ പറഞ്ഞു. ശിവപാലിന് പുറമേ മകനും ബിജെപി പാളയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Eng­lish Sumamry:Keshav Prasad Mau­rya urges Shiv­palya Yadav not to join NDA

Exit mobile version