എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ സമൂഹ മാധ്യമത്തില്‍ ആക്ഷേപകരമായ പോസ്റ്റിട്ട മറാഠി നടി കേതകി ചിതാലെയ്ക്ക് ജാമ്യം. സംഭവത്തില്‍ നടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 20ലധികം കേസുകളില്‍ ഒന്നില്‍ മാത്രമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ കേതകിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. കഴിഞ്ഞ തവണ ജാമ്യ ഹര്‍ജി നല്‍കിയപ്പോള്‍ വിഷയം ഗുരുതരമായി ചൂണ്ടിക്കാട്ടി താനെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എന്‍സിപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞമാസം 14നാണ് കേതകിയെ താനെ പൊലീസ് അറസ്റ്റു ചെയ്തത്. നടപടിയെ ചോദ്യം ചെയ്ത് നടി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.
English summary;Ketaki Chithale released on bail
You may also like this video;