Site iconSite icon Janayugom Online

അയോധ്യയില്‍ കെഎഫ്സി തുറക്കാം; മാംസാഹാരങ്ങള്‍ വില്‍ക്കരുതെന്ന് നിര്‍ദ്ദേശം

അയോധ്യയിൽ കെഎഫ്സിക്ക് രാമക്ഷേത്രത്തിനു സമീപം ഔട്ട്ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കാമെന്ന് അറിയിച്ച് അധികൃതര്‍. എന്നാല്‍ കടയില്‍ മാംസാഹാരങ്ങള്‍ വില്‍ക്കാൻ പാടില്ല. വെജിറ്റേറിയൻ ഐറ്റങ്ങൾ മാത്രം വിൽക്കാൻ സാധിക്കുമെങ്കില്‍ കട തുടങ്ങാമെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിലെ ക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റിലാണ് ഈ നിരോധനമുള്ളത്.

‘അയോധ്യയിൽ തങ്ങളുടെ കടകൾ സ്ഥാപിക്കാൻ വൻകിട ഫുഡ് ചെയിൻ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഞങ്ങൾക്ക് ഓഫറുകളുണ്ട്. ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ നോൺ‑വെജ് ഭക്ഷണങ്ങൾ നൽകരുത്’- സർക്കാർ അധികൃതർ വ്യക്തമാക്കി.

Eng­lish Sum­ma­ry: KFC wel­come in Ayo­d­hya but can’t sell non-veg items in restrict­ed area
You may also like this video

Exit mobile version