അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. വൈകിട്ട് ആറ് മണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗം നടക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. യവനിക, ഇരകൾ, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. ഇലവങ്കോട് ദേശമാണ് അവസാന സിനിമ.
English Summary: K G George’s body will be cremated today
You may also like this video