Site iconSite icon Janayugom Online

പ്രശസ്തനാകാന്‍ വേണ്ടി കെജിഎഫ് സ്റ്റൈല്‍ കൊലപാതകം: സീരിയല്‍ കില്ലറായ 19 കാരന്‍ പിടിയില്‍, വീഡിയോ

KGFKGF

മധ്യപ്രദേശിലെ സാഗറില്‍ കഴിഞ്ഞ ദിവസങ്ങളിലായി നാലു സെക്യൂരിറ്റി ഗാര്‍ഡുകളെ കൊലപ്പെടുത്തിയ പരമ്പര കൊലയാളി പിടിയില്‍. 19 കാരനായ ശിവപ്രസാദ് ധ്രുവെയാണ് കൊലയാളി. കെ‌ജി‌എഫ് സിനിമയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊല ചെയ്തതെന്നും പ്രശസ്തനാകാന്‍ വേണ്ടിയായിരുന്നു ഇതെന്നും ശിവപ്രസാദ് പൊലീസിനോട് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞത്. കൊലപാതകത്തിനിടയില്‍ ഒരാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ഇയാളെ ഭോപ്പാലിൽ വച്ച് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും ഇയാള്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry: KGF style mur­der: 19-year-old ser­i­al killer arrested

You may like this video also

YouTube video player
Exit mobile version