Site iconSite icon Janayugom Online

കെജിഒഎഫ് സംസ്ഥാന സമ്മേളനം സമാപിച്ചു ; വി എം ഹാരിസ് ജനറൽ സെക്രട്ടറി, ബിനു പ്രശാന്ത് കെ ആർ പ്രസിഡന്റ്

പങ്കാളിത്ത പെൻഷൻ പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുക, കരിയർ അഡ്വാൻസ്‌മെന്റ് സ്കീം കാര്യക്ഷമമായി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക പൂർണമായി അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ നടപ്പിലാക്കുക എന്നീ ഔദ്യോഗിക പ്രമേയങ്ങൾ പാസാക്കികൊണ്ട് കെജിഒഎഫ് 30-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി ബിനു പ്രശാന്ത് കെ ആർ, വൈസ് പ്രസിഡന്റായി ഇ വി നൗഫൽ, എം എസ് ശ്രീജ, വിക്രാന്ത് വി എന്നിവരും ജനറൽ സെക്രട്ടറിയായി വി എം ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി വി എം പ്രദീപ്, ബിജുക്കുട്ടി കെ ബി, കെ വിവേക്, ട്രഷററായി ഹാബി സി കെ എന്നിവരെ തെരഞ്ഞെടുത്തു. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി കെ എസ് സജികുമാർ കെ ജി പ്രദീപ്, യു ഗിരീഷ്, ഇ ചന്ദ്രബാബു, വിഷ്ണു എസ് പി, സുമൻ ബി എസ് എന്നിവരും, പ്രത്യേക ക്ഷണിതാക്കളായി വിനോദ് കുമാർ വി എസ്, സുമേഷ് എസ് ജി, പ്രമോദ് ഇ, സോയ കെ എൽ, പ്രിയ പി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ലേബർ കോഡും ഇന്ത്യൻ തൊഴിൽ മേഖലയും എന്ന സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മോകേരി ഉദ്ഘാടനം ചെയ്തു. പുത്തൻ ലേബർ നിയമങ്ങൾ സമൂഹത്തിലെ എല്ലാ മേഖലയിലും ആഘാതം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ടെന്നും അസംഘടിത മേഖലയിലെ തൊഴിലാളികളെ മാത്രമല്ല സർക്കാർ മേഖലയിൽ പോലും ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കെജിഒഎഫ് സംസ്ഥാന സെക്രട്ടറി വി എം പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ കെജിഒഎഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കാസ്ട്രോ വിഷയാവതരണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് ഹരികുമാർ, മുൻ ജനറൽ സെക്രട്ടറി വിനോദ് മോഹൻ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. കെജിഒഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വിക്രാന്ത് വി സ്വാഗതം ആശംസിച്ച സെമിനാറിന് സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് നന്ദി പറഞ്ഞു.

Exit mobile version