Site iconSite icon Janayugom Online

സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലീങ്ങള്‍ , മതവിരുദ്ധരെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം കെ ടി ജലീല്‍

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് ആവര്‍ത്തിച്ച് കെ ടി ജലീല്‍ എംഎല്‍എ. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്‌ലിം സമുദായത്തില്‍ നടത്താന്‍ മലപ്പുറം പ്രേമികള്‍ ഉദ്ദേശിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കാളികളാകുന്ന മുസ്‌ലിമുകളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു.

സ്വര്‍ണക്കടത്തില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടുന്നത് തടയാന്‍ ഖാളിമാര്‍ (ഇസ്‌ലാമിക മതവിധി പുറപ്പെടുവിക്കുന്നവര്‍) ബോധവത്കരണം നടത്തണമെന്ന് പറഞ്ഞാല്‍ അത് ഇസ്‌ലാമോഫോബിയയാകില്ല. സ്വര്‍ണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം. ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനോട് എന്ന നിലയിലല്ല, തന്റെകൂടി ഖാളി എന്ന നിലയിലാണ് സാദിഖലി തങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ജലീല്‍ വ്യക്തമാക്കി. 

Exit mobile version