Site iconSite icon Janayugom Online

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാന്‍ ആക്രമണം

അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയുടെ ആക്രമണം. എംബസി കെട്ടിടത്തിന് തീവച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു തീവയ്പും ആക്രമണവുമുണ്ടായത്. കോൺസുലേറ്റിന് നേരെ ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അഗ്നിശമനസേന ഉടൻതന്നെ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. ഖലിസ്ഥാന്‍ സംഘടനാ പ്രവര്‍ത്തകര്‍ തന്നെയാണ് കോൺസുലേറ്റിന് തീവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് സൂചന. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുള്ള ഇത്തരം നടപടികൾ ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ചിലും ഖലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റ് ആക്രമിച്ചിരുന്നു. ഖലിസ്ഥാൻ പതാകകൾ കോൺസുലേറ്റിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. നേരത്തെ ബ്രിട്ടനിലും ഇന്ത്യൻ ഹൈക്കമ്മിഷന് നേരെ ആക്രമണമുണ്ടായിരുന്നു. 

കാനഡയില്‍ എട്ടിന് റാലി നടത്തുമെന്ന് ഖലിസ്ഥാന്‍ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളോട് ഖലിസ്ഥാനികൾക്ക് ഇടം നൽകരുതെന്ന് ആവശ്യപ്പെട്ടതായി കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Khal­is­tan attack on Indi­an Con­sulate in America

You may also like this video

Exit mobile version