Site iconSite icon Janayugom Online

കാനഡയില്‍ ക്ഷേത്രത്തിലെത്തിയവര്‍ക്ക് നേരെ ഖലിസ്ഥാന്‍ ആക്രമണം

കാനഡിയില്‍ ഖലിസ്ഥാന്‍ ആക്രമണം.ബ്രാപ്ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം.ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യങ്ങളില്‍ വൈറലായി. ഖലിസ്ഥാനി പതാക വീശിയാണ് അവര്‍ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു.ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ല.ഓരോ കനേഡിയനും അവരുടെ വിശ്വാസം സ്വതന്ത്രമായി പിന്തുടരാൻ അവകാശമുണ്ടെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു .ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചതിനെ തുടര്‍ന്നാണ ഇരു രാജ്യങ്ങളും അകന്നത്.

കാനഡയിലെ ഖലിസ്ഥാൻ അനുകൂലികളെ ലക്ഷ്യംവയ്‌ക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നിർദേശം നൽകിയെന്ന ഗുരുതരമായ ആരോപണവും കാനഡ ഉയർത്തി. ഖലിസ്ഥാൻ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജറെ കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ്‌ കൊളംബിയയിൽ കൊലപ്പെടുത്തിയതിന്‌ പിന്നിൽ ഇന്ത്യൻ ഏജന്റുമാരുണ്ടെന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചതിന്‌ പിന്നാലെയാണിത്‌. ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ഇന്ത്യ പ്രതികരിച്ചിരുന്നു.

Exit mobile version