Site iconSite icon Janayugom Online

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്ഥാൻ കൊടിയും മുദ്രാവാക്യവും

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്ഥാൻ കൊടിയും മുദ്രാവാക്യവും കണ്ടെത്തി. പഞ്ചാബിൽ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെയാകാം ഖാലിസ്ഥാൻ കൊടി സ്ഥാപിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിയമസഭയുടെ ഗേറ്റിൽ നിന്ന് ഖാലിസ്ഥാനി പതാകകളും മുദ്രാവാക്യവും നീക്കം ചെയ്തതായി കാൻഗ്ര എസ്പി കുശാൽ ശർമ പറഞ്ഞു.

രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചത്. പ്രതികളെ പിടികൂടാൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്നും ശർമ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Eng­lish summary;Khalistan flags put up at Himachal Assem­bly gate in Dharamshala

You may also like this video;

Exit mobile version