Site icon Janayugom Online

എന്‍ഐഎ 10 ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാന്‍ ഭീകരന്‍ പാകിസ്ഥാനില്‍ മരിച്ചു

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍വിന്ദര്‍ സിഹ് റിന്ദ(35) പകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബര്‍ ഖല്‍സയിലെ അംഗമായിരുന്നു ഹര്‍വിന്ദര്‍.പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ഇയാള്‍ പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ പാകിസ്ഥാനിലിരുന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 

2022 മെയ് മാസം മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് പ്രൊപല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച് ഹര്‍വിന്ദറാണ് അക്രമണം നടത്തിയതെന്ന് നിഗമനം. ഹരിയാനയില്‍ നിന്ന് ആയുധങ്ങളും സഫോടക വസ്തുക്കളും കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തികളില്‍ നിന്ന് ലഹരിമരുന്ന് കടത്തും നടത്തിയിരുന്നു. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാള്‍ എന്നിവടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 2008ല്‍ ഹര്‍വിന്ദര്‍ ആദ്യമായി മഹാരാഷ്ട്രയില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയായി.ചണ്ഡിഗഡില്‍ പട്ടാപ്പകല്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായി മാറിയ ഹര്‍വിന്ദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Eng­lish Summary:Khalistan ter­ror­ist, died in Pakistan
You may also like this video

Exit mobile version