Site iconSite icon Janayugom Online

കര്‍ണാടകയില്‍ സിദ്ധരാമ ‑ശിവകുമാര്‍ ഗ്രൂപ്പ് പോരിനിടെ വര്‍ക്കിംങ് പ്രസിഡന്‍റായി ചന്ദ്രപ്പയെ നിയമിച്ച് ഖാര്‍ഗെ

കര്‍ണാടക നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംങ് പ്രസിഡന്‍റായി ബി എന്‍ ചന്ദ്രപ്പയെ പാര്‍ട്ടി പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിയമിച്ചിരിക്കുന്നു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തെചൊല്ലി കോണ്‍ഗ്രസില്‍ സിദ്ധരാമയ്യയും, ഡി കെ ശിവകുമാറും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ബി എന്‍ ചന്ദ്രപ്പയെ വര്‍ക്കിംങ് പ്രസിഡന്‍റായി നിയമിച്ചിരിക്കുന്നത്. 

സംസ്ഥാന നിയമസഭയിലേക്കുള്ള 142 സ്ഥാനാര്‍ത്ഥികളുടെ ലിസറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാത്തതിനു പിന്നില്‍ ഗ്രൂപ്പ് പോരാണ്. 224മണ്ഡലങ്ങളിലേക്ക് മെയ് 10ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13ന് വോട്ടെണ്ണല്‍. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനവും കര്‍ണാടകമാണ്.

Eng­lish Summary:Kharge appoints Chan­drap­pa as work­ing pres­i­dent amid Sid­dara­ma-Shiv­aku­mar group war in Karnataka

You may also like this video:

Exit mobile version