Site iconSite icon Janayugom Online

ഖാര്‍ഗെയുടെ പരാമര്‍ശം: മോഡി ശിവന്റെ അവതാരം, വിഷം കുടിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

modimodi

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിഷപ്പാമ്പെന്ന് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡി നീലകണ്ഠന്‍ ( ശിവന്‍) ആണെന്നും അദ്ദേഹം വിഷം കുടിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 

“പ്രധാനമന്ത്രി മോഡി സമ്പന്നവും ശക്തവുമായ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്. എന്നാല്‍ കോൺഗ്രസ് ‘വിഷം നിറച്ച കുംഭം’ ആയി. അവർ പ്രധാനമന്ത്രിക്കെതിരെ വിഷം പ്രചരിപ്പിക്കുകയാണ്. പ്രധാനമന്ത്രി മോഡി നീലകണ്ഠനാണ്, അദ്ദേഹം ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി വിഷം കുടിക്കുകയാണ്,” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

പ്രധാനമന്ത്രി മോഡിയെ ‘വിഷ പാമ്പ്’ എന്ന് ഖാർഗെ കഴിഞ്ഞദിവസം വിശേഷിപ്പിച്ചിരുന്നു. പിന്നീട് ‘ബിജെപി പാമ്പിനെപ്പോലെയാണ്’ എന്ന് തിരുത്തുകയും ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Kharge’s remarks: Mad­hya Pradesh CM says Modi is Shiv­a’s avatar, drink­ing poi­son for people

You may also like this video

YouTube video player
Exit mobile version