Site iconSite icon Janayugom Online

പി ആര്‍ ശ്രീജേഷിന് ഖേല്‍രത്ന; 12 പേര്‍ക്ക് പുരസ്‌കാരം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്, ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവാര്‍ഡിനര്‍ഹരായത്. സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ ചന്ദ് പുരസ്കാരത്തിന് കെ സി ലേഖ അര്‍ഹയായി.

ഒളിമ്പിക് മെഡല്‍ ജേതാക്കളായ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, രവികുമാര്‍ ദഹിയ, പാരാലിമ്പ്യന്‍മാരായ അവനി ലഖേര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ഹോക്കി താരം മന്‍പ്രീത് സിങ് എന്നിവരും ഖേല്‍രത്ന അവാര്‍ഡ് ജേതാക്കളായി. ഖേല്‍രത്ന അവാര്‍ഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതിന് ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു. മലയാളികളായ എം ബീനാമോളും അഞ്ജു ബോബി ജോര്‍ജും മുമ്പ് ഖേല്‍രത്ന പുരസ്‌കാരം നേടിയിട്ടുണ്ട്. 

ഇതോടൊപ്പം 35 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. കെ സി ലേഖയ്ക്ക് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. രണ്ട് മലയാളിക്ക് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. പി രാധാകൃഷ്ണന്‍ നായര്‍, ടി പി ഔസേപ്പ് എന്നിവര്‍ക്കാണ് ദ്രോണാചാര്യ. 

updat­ing.…

ENGLISH SUMMARY: Khel Rat­na to PR Sreejesh

Exit mobile version