Site iconSite icon Janayugom Online

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട്‌ ശേഖരം കണ്ടെത്തി

നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. കേസിലെ പ്രതിയായ ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ (55) ചെർക്കള കോലാച്ചിയടുക്കത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 2000, 1000 രൂപകളുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും കണ്ടെത്തി. വീട്ടിലെ ഷെഡിൽ നിന്നാണ് നോട്ടുകൾ പൊലീസ് പിടിച്ചെടുത്തത്. ഇടപാടുകാർക്ക് കൈമാറുന്നതിനായി നോട്ടുകൾ കെട്ടാക്കിയ നിലയിലായിരുന്നു സൂക്ഷിച്ചത്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയത്. കാസർകോട് ടൗൺ എസ്‌ഐ കെ. രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Exit mobile version