Site iconSite icon Janayugom Online

കിഫ്ബി കേസ്; തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയത്. ഐസക്കിന് ഉത്തരവ് അയയ്ക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിച്ചാണ് നടപടി.

മസാല ബോണ്ടിൽ ഇഡിയുടെ സമൻസിനെതിരെ തോമസ് ഐസക്കും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു. ഈ സമൻസ് നിയമവിരുദ്ധമാണെന്നായിരുന്നു ഇരുവരുടെയും വാദം. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതോടൊപ്പം ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.

തുടർന്ന് സമൻസ് പുതുക്കി അയക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിന് പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Eng­lish Sum­ma­ry: Kif­by case; ED allowed to issue sum­mons to Thomas Isaac
You may also like this video

Exit mobile version