തിരുവനന്തപുരം കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ ഥാർ അപകടക്കേസിലെ മുഖ്യപ്രതി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വിഷ്ണു പിടിയിൽ. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ജനുവരി നാലിന് പാപ്പാലയിൽ വെച്ച് വിഷ്ണു ഓടിച്ച മഹീന്ദ്ര ഥാർ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെടുകയായിരുന്നു.
കിളിമാനൂർ ഥാർ അപകടം; മുഖ്യപ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വിഷ്ണു പിടിയിൽ

