Site iconSite icon Janayugom Online

കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; യൂട്യൂബര്‍ അറസ്റ്റില്‍

ഹരിയാനയിലെ ഹിസാറിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി യൂട്യൂബറായ യുവതി. രവീണയും(32) കാമുകന്‍ സുരേഷും ചേര്‍ന്നാണ് ഭർത്താവ് പ്രവീണിനെ(35) ഷോൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയത്. രവീണയെയും സുരേഷിനെയും പ്രവീൺ ഒരുമിച്ചു കണ്ടതോടെ വഴക്കുണ്ടാവുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ രവീണ, ഇൻസ്റ്റഗ്രാമിലൂടെയാണ് സുരേഷിനെ പരിചയപ്പെടുന്നത്. വീട്ടുകാരുടെയും ഭർത്താവിന്റെയും എതിർപ്പുകൾ വകവെക്കാതെ കഴിഞ്ഞ ഒന്നരവർഷമായി ഇവർ രണ്ടുപേരും ഒരുമിച്ച് വിഡിയോകൾ ചെയ്യാറുണ്ടായിരുന്നു. രവീണക്ക് 34,000ത്തോളം ഫോളോവേഴ്സുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രവീണിന്റെ മൃതദേഹം ഇരുവരും ബൈക്കിൽ കയറ്റി ആറ് കിലോമീറ്റര്‍ അകലെയുള്ള അഴുക്കുചാലിൽ ഉപേക്ഷിച്ചു. പിന്നീട് സദർ പൊലീസ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

Exit mobile version