Site iconSite icon Janayugom Online

രണ്ട് വയസ്സുള്ള മകനെ കൊന്ന് അഴുക്കുചാലില്‍ എറിഞ്ഞു; അച്ഛന്‍ അറസ്റ്റിലായി

മകനെ കൊന്ന് അഴുക്കുചാലിലെറിഞ്ഞ അച്ഛന്‍ അറസ്റ്റിലായി. മുംബൈയിലാണ് സംഭവം. മറ്റൊരു വിവാഹം കഴിക്കാനാണ് ഇയാള്‍ കുട്ടിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വയസുള്ള തന്റെ മകനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഇയാള്‍ സമീപത്തെ അഴുക്കുചാലിലെറിയുകയായിരുന്നു.

കുറ്റകൃത്യം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായതായി പൊലീസ് പറഞ്ഞു. വിവാഹേതര ബന്ധം തുടരുന്നതിന് തടസമായ തന്റെ മകനെ കൊലപ്പെടുത്താന്‍ 22 കാരനായ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. വസ്ത്രനിര്‍മ്മാണശാലയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്നു പ്രതി. തന്നെ വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്യണമെന്ന് കാമുകി ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതികളെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി.,’ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് ഭാര്യയില്‍ നിന്ന് മകനെ തട്ടിയെടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി. അതിന് ശേഷം കുട്ടിയുടെ മൃതദേഹം മാഹിം തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ കെംകര്‍ ചൗക്കിന് സമീപമുള്ള മാഹിം-സിയോണ്‍ ക്രീക്ക് ലിങ്ക് റോഡില്‍ നിന്ന് ഷാഹു നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ തലയിലും വലതു കൈത്തണ്ടയിലും എലി കടിച്ച നിലയിലായിരുന്നു. കുട്ടിയെ ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പൊലിസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഇവിടെ എത്തിയ ബന്ധുക്കളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ധാരാവി സ്വദേശിയായ യുവാവ് പിടിയിലായതായി പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 362 (തട്ടിക്കൊണ്ടുപോകല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതിയിക്കെതിരെ കേസ് ചുമത്തിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Killed his two-year-old son and dumped his body in a sew­er; Father was arrested

You may also like this video

Exit mobile version