Site iconSite icon Janayugom Online

ജനമധ്യത്തിൽ ഭാര്യ‍യെ കഴുത്തറുത്ത് കൊന്നു; യുവാവ് അറസ്റ്റില്‍

കർണാടകയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു വരികയായിരുന്ന ഭാര്യയെ വഴിയിൽ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ ഭീം നഗറിൽ വച്ചാണ് സംഭവം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊതു സ്ഥലത്ത് വച്ച് കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെടാൻ നോക്കിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Exit mobile version