Site iconSite icon Janayugom Online

കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി, ആദ്യ 10 റാങ്കിൽ ഒൻപതും ആൺകുട്ടികള്‍

കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ഹൗസില്‍ ജോണ്‍ ഷിനോജിനാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരില്‍ ഹൗസില്‍ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും നേടി. ആദ്യ 10 റാങ്കിൽ ഒൻപതും ആൺകുട്ടികളാണ്.

പരീക്ഷ എഴുതിയ 86,549 പേരില്‍ 76,230 പേർ യോഗ്യത നേടി. യഥാസമയം മാർക്ക് വിവരങ്ങൾ സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എൻട്രൻസ് വിഭാഗത്തിൽ 33,425 പേർ പരീക്ഷ എഴുതിയപ്പോൾ 27,841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.

Exit mobile version