Site iconSite icon Janayugom Online

‌യുദ്ധത്തിന് തയ്യാറെടുക്കാൻ കിം ജോങ് ഉന്നിന്റെ നിര്‍ദേശം

യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ സെെന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഉന്നത സെെനിക ജനറലിനെ പിരിച്ചുവിട്ടതായും ഉത്തരകൊറിയന്‍ മാധ്യമമായ കെസിഎന്‍എ റിപ്പേ­ാര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും ആയുധനിർമ്മാണം വർധിപ്പിക്കാനും കിം ജോങ് ഉൻ നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികളും ചർച്ച ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മിഷൻ യോഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. 

സൈന്യത്തിന്റെ ഉന്നത ജനറലിനു പകരം ജനറൽ റി യോങ് ഗില്ലിനെയാണ് നിയമിച്ചത്. കഴിഞ്ഞ ആഴ്ച കിം ആയുധ ഫാക്ടറികൾ സന്ദർശിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൂടുതൽ മിസൈൽ എന്‍ജിനുകളും പീരങ്കികളും മറ്റ് ആയുധങ്ങളും നിർമ്മിക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. പുതിയതായി നിർമ്മിച്ച ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങൾ നടത്താനും കിം ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക ദിനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സെ­പ്റ്റംബർ ഒമ്പതിന് ഉത്തരകൊറിയ സൈ­നിക പരേഡ് നടത്തിയേക്കും. 

ഈ മാസം 21 നും 24 നും ഇടയിൽ യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈ­നിക അഭ്യാസങ്ങൾ നടത്താ­ൻ തീരുമാനിച്ചത് തങ്ങ­ൾക്കുനേരെയുള്ള വെല്ലുവിളിയായിട്ടാണ് ഉത്തരകൊറിയ കാണുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നിരവധി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ക്കെതിരെ ദക്ഷിണകൊറിയയും ജ­പ്പാനും രംഗത്തെത്തുകയും ചെ­യ്തു. അതിന് പിന്നാലെയാണ് ആ­യുധ നിര്‍മ്മാണശാല സന്ദര്‍സിക്കുന്ന കിമ്മിന്റെ ചിത്രം പുറത്തുവന്നത്. 

Eng­lish Summary;Kim Jong Un’s instruc­tions to pre­pare for war

You may also like this video

Exit mobile version