കേരളത്തിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് റയിൽവേയുമായി സഹകരിച്ച് കിസാൻ റയിൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറഞ്ഞ ചെലവിൽ കാലിത്തീറ്റയും അസംസ്കൃത വസ്തുക്കളും കേരളത്തിലേക്ക് എത്തിക്കാൻ കിസാൻ റയിൽ വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി പി സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. കെസിഎംഎംഎഫ് ചെയർമാൻ കെ എസ് മണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നബീസ അസീസ് മയ്യേരി, ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുമാരൻ, കൗൺസിലർമാരായ വി നന്ദൻ, നിർമല കുട്ടികൃഷ്ണൻ, മിൽമ ഡയറക്ടർ ടി പി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. തുമരക്കാവ് ക്ഷീര സംഘം പ്രസിഡന്റും ജില്ലാ ക്ഷീര കർഷക സംഗമം ചെയർമാനുമായ കെ പി മുസ്തഫ സ്വാഗതവും മലപ്പുറം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷീല ഖമർ നന്ദി പറഞ്ഞു.
english summary; Kisan Rail project to be made a reality: Minister Chinchu Rani
you may also like this video;