Site iconSite icon Janayugom Online

കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന്; ഇന്ന് കൊടി ഉയരും

അഖിലേന്ത്യാ കിസാൻ സഭ 21-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് വടക്കൻ പറവൂരിൽ ഇന്ന് പതാക ഉയരും. പതാക, ബാനർ, കൊടിമര ജാഥകൾ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ചു. വൈകിട്ട് നാലിന് ജാഥകള്‍ പറവൂർ ചേന്ദമംഗലം ജങ്ഷനിൽ എത്തിച്ചേരും. വൈകിട്ട് 5.30 ന് സ്വാഗതസംഘം കൺവീനറും കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായ കെ എം ദിനകരൻ പതാക ഉയർത്തും. 

പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ കമലാ സദാനന്ദൻ അധ്യക്ഷയാകും. മന്ത്രി കെ രാജൻ, അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി രാവുല വെങ്കയ്യ, സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്റഫ്, കെ എം ദിനകരൻ തുടങ്ങിയവർ പ്രസംഗിക്കും. 

Exit mobile version