Site iconSite icon Janayugom Online

വൈറലാകാന്‍ പാമ്പിനെ ചുംബിച്ചു; നാവിന് കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

പാമ്പിനെ ചുംബിക്കുന്ന റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന് പാമ്പിന്റെ കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെയാണ് കടിയേറ്റത്. സാമൂഹിക മാധ്യമങ്ങളില്‍ യുവാവിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.


കര്‍ഷകനായ ഇയാള്ഡ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നതായിരുന്നു ലക്ഷ്യം. കൂടിനിന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. അതേസമയം ഇയാള്‍ പുകവലിക്കുന്നതും വീഡിയോയില്‍ കാണാം. ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരമൊരു ചീത്രീകരണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടിയേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ കുമാറിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കൃഷിസ്ഥലത്തിന് സമീപത്തെ ഒരു മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്ന് ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ കുമാര്‍ പാമ്പിനെ പിടികൂടി ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version