Site icon Janayugom Online

കിറ്റക്സ് സംഘര്‍ഷം: കുറ്റപത്രം സമര്‍പ്പിച്ചു

കിഴക്കമ്പലത്ത് കിറ്റക്സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 524 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. പൊലീസ് വാഹനം നശിപ്പിച്ചെന്ന കേസില്‍ 175 പേരും കുന്നത്തുനാട് സിഐ വി ടി ഷാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 51 പേരുമടക്കം ആകെ 226 പേരാണ് പ്രതികള്‍.

പ്രതികള്‍ എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Eng­lish sum­ma­ry: Kitex Con­flict: Chargesheet filed

You may also like this video;

Exit mobile version