Site icon Janayugom Online

കെ കെ ലതികയെ നിയമസഭയിൽ കൈയേറ്റം ചെയ്തുവെന്ന കേസ്: മുൻ എംഎൽഎമാർക്ക് വാറണ്ട്

കെ കെ ലതികയെ നിയമസഭയിൽ വച്ച് കൈയേറ്റം ചെയ്തുവെന്ന കേസില്‍ മുൻ എം എൽ എ മാർ ക്ക് വാറണ്ട് .എം എ വാഹിദ്, എ.ടി.ജോർജ് എന്നിവർക്കാണ് വാറണ്ട്.കെ.കെ.ലതിക തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിലാണ് കോടതി കേസെടുത്തിരുന്നത്.

നിയമസയില്‍ കയ്യാങ്കളി നടന്ന ദിവസം കയ്യേറ്റം ചെയ്തെന്നാണ് പരാതി. നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട്, നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്.

ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, അന്വേഷണ സംഘo ഹാജരാക്കിയ ദൃശ്യങ്ങൾ 10 ദിവസത്തിനകം പ്രതിഭാഗത്തിന് നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

വിചാരണ തീയതി ഉൾപ്പെടെ ഉള്ള കാര്യങ്ങള്‍ അന്ന് തീരുമാനിക്കും. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എംഎൽഎ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.

Eng­lish Sum­ma­ry: KK Lati­ka molesta­tion case: War­rant for for­mer MLAs

You may also like this video: 

Exit mobile version