Site iconSite icon Janayugom Online

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപണം: എംഎല്‍എ സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി കെ കെ രമ

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്നാരോപിച്ച് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിനെതിരെ വടകര എംഎല്‍എ കെ കെ രമ പരാതി നല്‍കി. സ്പീക്കര്‍ എ എൻ ഷംസീറിനും തിരുവനന്തപുരം സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നെന്ന് ആരോപിച്ചാണ് പരാതി.

ഒരു നിയമസഭാംഗത്തിന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങള്‍ നടത്തുകയും ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് രമ പരാതി നല്‍കിയിരിക്കുന്നത്. നിയമസഭയില്‍ ഏതാനും സീറ്റുകള്‍ അപ്പുറം ഇരിക്കുന്ന ജനപ്രതിനിധി തന്നോട് കാര്യങ്ങള്‍ ചോദിച്ച് വിവരം മനസിലാക്കുന്നതിന് പകരം സമൂഹ മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായും കെ കെ രമ ആരോപിക്കുന്നു.

Eng­lish Sum­ma­ry: K K Rama filed a com­plaint against MLA Sachindev
You may also like this video

Exit mobile version