സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് ഇനി കെ എൽ 90 എന്ന രജിസ്ട്രേഷന്‍. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് ‘കെഎൽ 90’ നമ്പറുകളാകും നൽകുക. കെഎല്‍ 90 ‑എ കേന്ദ്രസർക്കാർ, കെഎല്‍ 90 ബി തദ്ദേശം, കെഎല്‍ 90 സി — പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് നമ്പര്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന ചട്ടത്തില്‍ വരുത്തേണ്ട മാറ്റത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ എൽ 90 രജിസ്ട്രേഷന്‍

