Site iconSite icon Janayugom Online

കെഎൽ രാഹുലിന്റെ വിവാഹം നാളെ; വധു പ്രമുഖ ബോളിവുഡ് നടന്റെ മകള്‍

ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോർട്ട്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയാണ് വധു. സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുന്നത്. 

ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവർക്കായി വിരുന്നു സര്‍ക്കാരവും ഒരുക്കും. ഇന്നാണ് ഹൽദി, മെഹന്ദി ചടങ്ങുകൾ നടക്കുക. സംഗീത് ഉൾപ്പെടെ എല്ലാ ചടങ്ങുകളും വിവാഹത്തിനുണ്ടാകും. ഏറെ നാളെത്തെ പ്രളയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. 

Eng­lish Summary:KL Rahul’s wed­ding tomorrow
You may also like this video

Exit mobile version