Site iconSite icon Janayugom Online

കെ എം ബഷീറിന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകണം

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെ എം ബഷീർ കൊലപാതക കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകണമെന്ന് തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാറിന്റെതാണ് ഉത്തരവ്. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.

ഓഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീം കോടതി തള്ളിയിരുന്നു. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

Eng­lish Sum­ma­ry: KM Basheer’s mur­der ; tri­al sum­mons sreer­am venkitaraman
You may also like this video

Exit mobile version