Site iconSite icon Janayugom Online

വിജിലൻസ് പിടികൂടിയ പണം തിരികെ ആവശ്യപ്പെട്ട് കെ എം ഷാജി; ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി

കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ എം ഷാജി കോടതിയിൽ. വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലൻസ് കോടതിയെയാണ് ഷാജി സമീപിച്ചത്. എന്നാല്‍ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി. അടുത്ത മാസം പത്തിലേക്കാണ് മാറ്റിയത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം.
എന്നാൽ കെ എം ഷാജിക്ക് പണം തിരികെ നൽകരുതെന്നാണ് വിജിലൻസിന്റെ നിലപാട്. പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
ഷാജിയുടെ വീട്ടിൽ കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലായിരുന്നു വിജിലൻസ് അരക്കോടിയോളം രൂപ പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടും ഉള്ള വീടുകളിലായിരുന്നു പരിശോധന.

Eng­lish Sum­ma­ry: KM Sha­ji demand­ing return of mon­ey seized by vig­i­lance; The court adjourned the hear­ing of the petition

You may like this video also

YouTube video player
Exit mobile version