Site iconSite icon Janayugom Online

പോളണ്ടില്‍ കത്തിയാക്രമണം: തൃശൂര്‍ സ്വദേശിയായ യുവാവ് മ രിച്ചു, നാല് മലയാളികള്‍ക്ക് പരിക്ക്

surajsuraj

ജോർദാൻ പൗരന്മാരുമായുള്ള വാക്കുതര്‍ക്കങ്ങള്‍ക്കിടെ കുത്തേറ്റ മലയാളി യുവാവ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ — സന്ധ്യ ദമ്പതികളുടെ മകനാണ്‌ മരിച്ച സൂരജ്. അഞ്ച് മാസം മുമ്പാണ് ഇദ്ദേഹം പോളണ്ടിലേക്ക് പോയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ആക്രമണത്തില്‍ സൂരജിനൊപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വ്യക്തമല്ല. 

Eng­lish Sum­ma­ry: Knife attack in Poland: Thris­sur youth di es, four Malay­alees injured

You may also like this video

Exit mobile version