Site iconSite icon Janayugom Online

എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോള്‍ പുതിയ നിയമം അറിയണം

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍ ഇനി അത്ര എളുപ്പമാകില്ല. ഓൺലൈൻ പണത്തട്ടിപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി വന്നിരിക്കുകയാണ്. എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി ഇനി നൽകേണ്ടി വരും. പതിവ് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും എന്നാല്‍ പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു. എന്നാല്‍ എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ ഒടിപി നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളില്‍ പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി. പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്ന് ബാങ്ക് പറയുന്നു. 

Eng­lish Summary:Know the new rule while with­draw­ing mon­ey from SBI ATM

You may also like this video

Exit mobile version