Site iconSite icon Janayugom Online

സ്ഥാനാർത്ഥികളെക്കുറിച്ച് അറിയാൻ നോ യുവർ കാൻഡിഡേറ്റ് ആപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതൽ അറിയാൻ നോ യുവർ കാൻഡിഡേറ്റ് (കെ വൈ സി )ആപ്ലിക്കേഷൻ. അതത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തെ അവരുടെ ക്രിമിനൽ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി വോട്ടർമാർക്ക് ഉപയോഗിക്കാവുന്ന ഉപഭോക്തൃ സൗഹൃദ മൊബൈൽ ആപ്പ് ആണ് കെവൈസി.

വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ പേരുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ ലഭ്യമാകും. സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളും, കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം. ആൻഡ്രോയിഡ്, ഐ. ഒ. എസ് പ്ലാറ്റ്ഫോമുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 

Eng­lish Sum­ma­ry: Know Your Can­di­date app to know about candidates

You may also like this video

Exit mobile version