കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ ഒൻപത് മണിയോടെ ചെമ്പുമുക്ക് എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ നിന്നും കരച്ചിൽ കേട്ടാണ് പ്രദേശവാസിയായ ചന്ദ്രബോസ് ഓടിയെത്തിയത്. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും. വിവവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി. കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിലായിരുന്ന അലക്സ് ജേക്കബിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ വൈഷ്ണവി അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. കോഴിക്കോട് സ്വദേശിയായ വൈഷ്ണവിയും ഇടുക്കി സ്വദേശിയായ അലക്സ് ജേക്കബും മൂന്നാഴ്ച മുൻപാണ് ഈ അപാട്മെന്റിലേക്ക് താമസം മാറിയത്. സുഹൃത്തുക്കളായ ഇരുവരും കൊച്ചിയിൽ ജോലി ചെയ്ത് വരികയായിരുന്നു. വൈഷ്ണവി ആത്മഹത്യ ചെയ്തതിന്റെ മാനസിക സംഘഷത്തിലാണ് താൻ കൈ ഞരമ്പ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതിൽ വ്യക്തതയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുള്ളൂവെന്നും പൊലീസ് അറിയിച്ചു.
english summary;kochi appartment murder
you may also like this video;