Site icon Janayugom Online

കേന്ദ്ര അവഗണനയിൽ കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയെ കേന്ദ്ര മന്ത്രിസഭ അവഗണിക്കുന്നു. കേരള സർക്കാർ പ്രാഥമികമായ നടപടികൾ പൂർത്തിയാക്കിയെങ്കിലും കേന്ദ്ര സർക്കാർ പുറം തിരിഞ്ഞു നിൽക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് അനുമതി ലഭിച്ചില്ലെങ്കിൽ പദ്ധതി തകിടം മറിയും, കേരളത്തിനു വൻ നഷ്ടമാകും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലതവണ സംസ്ഥാന സർക്കാർ കത്തെഴുതിയിട്ടും അനുകൂല നിലപാടുണ്ടായില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
സംസ്ഥാന സർക്കാരും കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനുമാണ് വ്യവസായ ഇടനാഴി രൂപീകരണത്തിന് നേതൃത്വം നൽകുന്നത്. 

സംസ്ഥാനം ഭൂമി ഏറ്റെടുത്തു നൽകിയാൽ കേന്ദ്ര സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 1736 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടതില്‍ 85 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി കേന്ദ്രത്തെ കേരളത്തിന്റെ നോഡൽ ഏജൻസിയായ കിൻഫ്ര അറിയിച്ചു. 1758 കോടി രൂപ ചെലവ് കണക്കാക്കുന്ന ഭൂമിയേറ്റെടുക്കലിനായി 1333.93 കോടി രൂപ കിഫ്ബി വഴി സംസ്ഥാന സർക്കാർ ചെലവാക്കി. 

വേഗത്തിൽ ഭൂമിയെടുത്തു നൽകിയ കേരളത്തിന്റെ നടപടിയെ അഭിനന്ദിച്ചതിനൊപ്പം ഈ ഭൂമിയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 1789.82 കോടി രൂപ കേരളത്തിന് അനുവദിക്കാവുന്നതാണെന്നും നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. എന്നാൽ, ഈ തീരുമാനം കൈക്കൊണ്ട് വർഷം ഒന്നായെങ്കിലും കേന്ദ്ര മന്ത്രിസഭ ഈ വിഷയം ചർച്ച ചെയ്ത് അനുമതി നൽകിയിട്ടില്ല.

Eng­lish Summary:Kochi-Bengaluru indus­tri­al cor­ri­dor in cen­tral neglect
You may also like this video

Exit mobile version