Site icon Janayugom Online

കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം; കൈക്ക് വെട്ടി പരിക്കേല്‍പ്പിച്ച പ്രതി രക്ഷപ്പെട്ടു

കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ ആള്‍ യുവതിയുടെ കൈക്ക് വെട്ടി പരിക്കേല്‍പ്പിച്ച് കടന്നത്. ഇന്ന് രാവിലെ 11 മണിയോടെ ആസാദ് റോഡിലാണ് സംഭവം. യുവതി റോഡിലൂടെ നടന്നുപോകവെയാണ് ആക്രമണമുണ്ടായത്. ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ബ്യൂട്ടി പാർലറിൽ ജോലി ചെയ്ത് മടങ്ങിയ രണ്ട് യുവതികളായിരുന്നു അക്രമണത്തിന് ഇരയായത്. 

യുവതികളിൽ ഒരാളുടെ മുൻ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാൻ ഫാറൂഖ് ശ്രമിച്ചതായി ദൃക്സാക്ഷികളിൽ പറഞ്ഞു. എന്നാല്‍ കൂടെയുണ്ടായിരുന്ന യുവതി തടയുകയായിരുന്നു. കഴുത്തിന് വെട്ടാൻ തുനിഞ്ഞപ്പോള്‍ യുവതി തടയാൻ ശ്രമിച്ചതിനാല്‍ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു.വെട്ടാനുപയോ​ഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Eng­lish Summary:kochi girl attack, accused escaped
You may also like this video

Exit mobile version