Site iconSite icon Janayugom Online

കൊച്ചി മെട്രോ ഫോട്ടോഗ്രാഫി അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി മെട്രോ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ ഫോട്ടോഗ്രാഫി അവാർഡുകൾ നേടിയവർക്ക് സമ്മാനം വിതരണം ചെയ്തു. കെഎംആർഎൽ ഓഫീസിൽ നടന്ന ചടങ്ങിൽ എം ഡി ലോ­­ക്­­ നാഥ് ബെഹ്റ വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും കൈമാറി. ജിപ്സൺ സിക്കേര, സി പി ശ്രീലസ് (ഒന്നാം സ്ഥാനം ) അമ്പിളി പ്രവ്ദ (രണ്ടാം സ്ഥാനം ) വി എൻ കൃഷ്ണപ്രകാശ് (ജനയുഗം, മൂന്നാം സ്ഥാനം ) എന്നിവർക്കും പ്രത്യേക ജൂറി പുരസ്കാരം നേടിയ ജോസ്‍കുട്ടി പനക്കൽ, സുബിൻ പുല്ലഴി, ആന്റണി സെബാസ്റ്റ്യൻ ഫ്രാൻസിസ്, ലിൻസ് ലൂയിസ്, ശരത് കെ ബാബു, ആഷിക് മുഹമ്മദ് എന്നിവർക്കുമാണ് സമ്മാനങ്ങൾ നൽകിയത്. 2021 ലെ ഫോട്ടോഗ്രാഫി അവാർഡുകൾ നേടിയവർക്കും ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.

eng­lish summary;The Kochi Metro Pho­tog­ra­phy Awards were presented

you may also like this video;

Exit mobile version