Site iconSite icon Janayugom Online

കൊച്ചി കപ്പൽ അപകടം; വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി പുറംകടലിൽ കപ്പൽ അപകടത്തിൽപ്പെട്ട് കണ്ടെയ്നറുകൾ കടലിൽ വീണ സംഭവത്തിൽ സർക്കാരിനോട് വിശദാംശങ്ങൾ തേടി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിൻ്റെ വ്യാപ്തിയും ആഘാതവും സംബന്ധിച്ച വിശദമായ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ അപകടം എങ്ങനെ ബാധിച്ചിട്ടുണ്ടെന്നും, കപ്പലിലുണ്ടായിരുന്ന കാർഗോ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

മെയ് 25‑നാണ് കപ്പൽ അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട കപ്പലിൽ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ എത്രയെണ്ണം കടലിൽ വീണുവെന്ന് ഇപ്പോഴും നിശ്ചയമില്ലെങ്കിലും, നൂറിനടുത്ത് കണ്ടെയ്നറുകൾ വീണിട്ടുണ്ടാകാമെന്നാണ് നിഗമനം. കേരളത്തിൻ്റെ വിവിധയിടങ്ങളിലായി ഇതുവരെ 59 കണ്ടെയ്നറുകളാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ടെത്തിയ 28 കണ്ടെയ്നറുകളും ശൂന്യമായിരുന്നു. നാല് കണ്ടെയ്നറുകളിലെ വസ്തുക്കൾ പരിശോധിക്കാനായി മാറ്റിയിട്ടുണ്ട്. 

Exit mobile version