Site iconSite icon Janayugom Online

കൊട ടകായി ടോട്ടന്‍ഹാമില്‍

ജപ്പാന്‍ ഡിഫന്റര്‍ കൊട ടകായി ടോട്ടന്‍ഹാം ഹോട്സ്പറില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുമായി താരം അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. ജെ-ലീഗ് ടീമായ കവാസാക്കി ഫ്രണ്ടേലിൽ നിന്നാണ് താരം ടോട്ടന്‍ഹാമിലെത്തിയത്. സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ടോട്ടൻഹാം 20കാരന് വേണ്ടി അഞ്ച് മില്യൺ പൗണ്ട് (58 കോടി രൂപ) നൽകിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024 സെപ്റ്റംബറിൽ ചൈനയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 17-ാം വയസിലാണ് ടകായി ജപ്പാന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 

Exit mobile version