Site iconSite icon Janayugom Online

കോടിയേരിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്

മുന്‍ ആഭ്യന്തമന്ത്രിയും,സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം,സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ ചരിത്രത്തിലേക്ക് വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ടാകുന്നു. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഇടതുമുന്നണി പ്രസ്ഥാനത്തിന്‍റെ നേതാക്കളില്‍ ഒരാളായ കോടിയേരിക്ക് മരണമില്ല.

രാഷട്രീയ കേരളത്തിന് തീരാ നഷ്ടമായ വേര്‍പാടിന് ഒരാണ്ട് തികയുമ്പോള്‍ വര്‍ത്തമാന കാലത്ത് കൊടിയേരി ഉയര്‍ത്തിയ രാഷട്രീയമുദ്രാവാക്യങ്ങള്‍ക്ക് ഏറെ പ്രധാന്യമാണുണ്ടാകുന്നത്. ഹിന്ദുത്വ വര്‍ഗീയത ഉയര്‍ത്തിപിടിക്കുന്ന രാഷട്രീയനേതൃത്വം രാജ്യം ഭരിക്കുമ്പോള്‍ കൊടയേരി
ദിനം ആചരിക്കുന്നത്.

കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികളാണ് സിപിഐ (എം) സംഘടിപ്പിക്കുന്നത്. കണ്ണൂർ പയ്യാമ്പലത്തെ കോടിയേരി സ്മൃതി മണ്ഡപം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻസ്മൃതിമണ്ഡപംഅനാച്ഛാദനം ചെയ്തു.രാവിലെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്ത് എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്.

വൈകുന്നേരം തലശ്ശേരിയിൽ വളണ്ടിയര്‍മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പില്‍ ബഹുജനറാലിയും വോളണ്ടിയര്‍ പരേഡും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചെമ്പതാക ഉയര്‍ത്തിയും പാര്‍ടി ഓഫീസുകള്‍ അലങ്കരിച്ചും നാട് പ്രിയസഖാവിന്‍റെ ദീപ്ത സ്മരണ പുതുക്കി 

Eng­lish Summary:
Kodi­ier­i’s mem­o­ries are one year old today

You may also like this video:

Exit mobile version