Site iconSite icon Janayugom Online

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി

എയ്ഡഡ് സ്‌കൂള്‍ നിയമനം പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു പക്ഷേ പാര്‍ട്ടിയോ സര്‍ക്കാരോ ഇപ്പോള്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും യോജിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. എകെ ബാലന്റെ അഭിപ്രായത്തിനെതിരെ എന്‍എസ്എസും കെസിബിസിയും രംഗത്തുവന്നിരുന്നു. അതേസമയം എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബാലനെ അനുകൂലിച്ചു.

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി.

എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢ നീക്കമുണ്ടെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചത്.

Eng­lish Sum­ma­ry: Kodiy­eri said that he has not decid­ed to leave the appoint­ment of the aid­ed school to PSC

You may also like this video:

Exit mobile version