അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 73-ാം സെഞ്ചുറിയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ന് വിരാട് കോലി നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 45-ാം സെഞ്ചുറിയും. ഇതോടെയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ എക്കാലത്തെയും വലിയ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി. നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയില്‍ കളിച്ച 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 20 സെഞ്ചുറി നേടിയതെങ്കില്‍ 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്തമാക്കിയത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ കോലി സച്ചിനെ മറികടന്നു. നേരത്തേ എട്ടു സെഞ്ചുറികളുമായി സച്ചിനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ മത്സരത്തില്‍ വീണ്ടുമൊരു സെഞ്ചുറി കൂടി നേടിയതോടെ കോലി ചരിത്രം കുറിക്കുകയായിരുന്നു. ഏകദിനങ്ങളില്‍ വെസ്റ്റിന്‍ഡീസിനും ഓസ്ട്രേലിയക്കും പുറമെ ശ്രീലങ്കയ്ക്കെതിരെയും കോലിയുടെ പേരില്‍ ഒമ്പത് സെഞ്ചുറികളായി.
സച്ചിന്‍ വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. 49 സെഞ്ചുറികള്‍ നേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ത്ത റെക്കോഡിനൊപ്പമെത്താന്‍ കോലിക്ക് ഇനി നാല് സെഞ്ചുറികള്‍ കൂടി മതിയാകും. 452 ഇന്നിങ്‌സുകളിലാണ് 49 സെഞ്ചുറികളോടെ സച്ചിന്‍ ലോക റെക്കോഡ് തീര്‍ത്തത്.
English Summary; Kohli also recorded century with Tendulkar
You may also like this video