17 January 2026, Saturday

Related news

January 16, 2026
January 14, 2026
January 11, 2026
January 11, 2026
November 30, 2025
June 7, 2025
June 4, 2025
May 28, 2025
April 8, 2025
March 28, 2025

സെഞ്ചുറിയില്‍ സച്ചിനൊപ്പം റെക്കോഡിട്ട് കോലിയും

Janayugom Webdesk
ന്യൂഡല്‍ഹി
January 10, 2023 9:09 pm

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 73-ാം സെഞ്ചുറിയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ന് വിരാട് കോലി നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 45-ാം സെഞ്ചുറിയും. ഇതോടെയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ എക്കാലത്തെയും വലിയ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി. നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയില്‍ കളിച്ച 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോലി 20 സെഞ്ചുറി നേടിയതെങ്കില്‍ 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 20 സെഞ്ചുറികള്‍ സ്വന്തമാക്കിയത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ കോലി സച്ചിനെ മറികടന്നു. നേരത്തേ എട്ടു സെഞ്ചുറികളുമായി സച്ചിനൊപ്പം റെക്കോഡ് പങ്കിടുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഈ മത്സരത്തില്‍ വീണ്ടുമൊരു സെഞ്ചുറി കൂടി നേടിയതോടെ കോലി ചരിത്രം കുറിക്കുകയായിരുന്നു. ഏകദിനങ്ങളില്‍ വെസ്റ്റിന്‍ഡീസിനും ഓസ്ട്രേലിയക്കും പുറമെ ശ്രീലങ്കയ്ക്കെതിരെയും കോലിയുടെ പേരില്‍ ഒമ്പത് സെഞ്ചുറികളായി.

സച്ചിന്‍ വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഒമ്പത് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. 49 സെഞ്ചുറികള്‍ നേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തീര്‍ത്ത റെക്കോഡിനൊപ്പമെത്താന്‍ കോലിക്ക് ഇനി നാല് സെഞ്ചുറികള്‍ കൂടി മതിയാകും. 452 ഇന്നിങ്‌സുകളിലാണ് 49 സെഞ്ചുറികളോടെ സച്ചിന്‍ ലോക റെക്കോഡ് തീര്‍ത്തത്.

Eng­lish Sum­ma­ry; Kohli also record­ed cen­tu­ry with Tendulkar

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.