അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാന്‍ പരിശീലനത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിരാട് കോലി ബിസിസിഐയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ബിസിസിഐ ഇത് അംഗീകരിക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലണ്ടിനെതിരെ ഈ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള പരിശീലനത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കോലി ആവശ്യപ്പെട്ടത്. 22നാണ് രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. 25നാണ് അഞ്ച് മത്സരങ്ങൾ ഉള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഹൈദരാബാദിലാണ് ആദ്യ മത്സരം. ജനുവരി 20ന് ഹൈദരാബാദിൽ എത്താനാണ് ഇന്ത്യൻ ടീം തീരുമാനിച്ചിരിക്കുന്നത്. അയോധ്യയിലേക്ക് പോകുന്നതിനായി ഒരു ദിവസത്തെ പരിശീലനത്തിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് കോലി ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു.
ജനുവരി 21ല്‍ നെറ്റ്സിൽ പരിശീലിച്ച ശേഷം അന്ന് തന്നെ അയോധ്യയിലേക്കു പോകാനാണ് കോലിയുടെ തീരുമാനം. അഫ്ഗാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്നലെ അവസാനിച്ചതോടെ രണ്ട് ദിവസമാണ് ടീം അംഗങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയം ലഭിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം എസ് ധോണി എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
English Summary: Kohli exempted the trainees for Prana Pratishtha
You may also like this video