റെക്കോഡുകള്‍ കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെ കോലി ഈ സീസണില്‍ 600 റണ്‍സ് പിന്നിട്ടു. 13 മത്സരങ്ങളില്‍ നിന്ന് 602 റണ്‍സാണ് താരത്തിനുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ സീസണുകളില്‍ 600+ സ്‌കോര്‍ നേടുന്ന താരമായി കോലി മാറി.
അഞ്ച് സീസണുകളില്‍ നിന്നാണ് കോലി 600നു മുകളില്‍ സ്കോര്‍ ചെയ്തത്. നാല് സീസണുകളില്‍ 600ന് മുകളില്‍ സ്കോര്‍ ചെയ്ത കെ എല്‍ രാഹുലിനെയാണ് കോലി മറികടന്നത്. ആര്‍സിബിക്ക് വേണ്ടി വിരാട് കോലി ഇതുവരെ 9030 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു ടീമിനായി 9,000ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ താരമാണ് കോലി.

