Site iconSite icon Janayugom Online

ഫാഫിനു ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷം; അദ്ദേഹത്തിനു കീഴിൽ കളിക്കാന്‍ ആകാംക്ഷയുണ്ടെന്ന് കോലി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിന് ഇനി പുതിയ നായകന്‍. വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ ഫാഫ് ഡുപ്ലെസിസിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ക്യാപ്റ്റൻസി ഫാഫിന് കൈമാറുന്നതില്‍ സന്തോഷം അറിയിച്ച് കോലിയുടെ പ്രതികരണം.
ഡുപ്ലെസിയെ വർഷങ്ങളായി തനിക്ക് അറിയാമെന്നും അദ്ദേഹം നല്ല സുഹൃത്താണെന്നും ആർസിബിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കോലി പറഞ്ഞു.

ഒരു നല്ല സുഹൃത്തിന് ക്യാപ്റ്റൻസി കൈമാറുന്നതിൽ സന്തോഷമേയുള്ളൂ. വർഷങ്ങളായി എനിക്ക് ഡുപ്ലെസിയെ അറിയാം. ക്രിക്കറ്റിനു പുറത്ത് എനിക്കറിയാവുന്ന ചിലരിൽ ഒരാളാണ് ഡുപ്ലെസി. അദ്ദേഹം ആർസിബിയെ നയിക്കുന്നതിലും അദ്ദേഹത്തിനു കീഴിൽ കളിക്കാനും ആകാംക്ഷയുണ്ടെന്ന് കോലി പറഞ്ഞു.

ആർസിബി കഴിഞ്ഞ ദിവസമാണ് ഡുപ്ലെസിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ദിനേശ് കാർത്തിക്, ഗ്ലെൻ മാക്‌സ്‌വെൽ, മനീഷ് പാണ്ഡെ എന്നിവരുടെ പേരുകളും ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഐപിഎൽ ടീമിനെ നയിക്കുന്നത്. 

Eng­lish Summary:Kohli said he is eager to play under new rcb captain
You may also like this video

Exit mobile version