Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കയില്‍ കോലി കളിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരങ്ങളില്‍ വിരാട് കോലി കളിക്കുമെന്ന് ബിസിസിഐ. വ്യക്തിപരമായ കാരണങ്ങളാൽ ചെറിയ ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നു എന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം ബിസിസിഐ തള്ളിക്കളഞ്ഞു. രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ ഏകദിനങ്ങളില്‍ നയിക്കുന്നത്. 

കോലി നയിക്കുന്ന ടെസ്റ്റ് ടീമില്‍ രോഹിത് കാണില്ലായെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹിറ്റ്മാന്റെ സേവനം ടെസ്റ്റില്‍ നഷ്ടമാകുന്നത്.
മകള്‍ വാമികയുടെ ജന്മദിനത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആണ് കോലി ഇടവേള എടുക്കുന്നതെന്നായിരുന്നു സൂചന. എന്നാല്‍ കോലിയും രോഹിത്തും തമ്മിലുള്ള ക്യാപ്റ്റൻസി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ഇതു ചേര്‍ത്തുവായിക്കപ്പെട്ടു. ഇരുവരുടെയും പടലപ്പിണക്കവും പിന്മാറ്റവും ഇന്ത്യൻ ടീമിനെ ദോഷകരമായി ബാധിക്കുമെന്ന് മുൻതാരങ്ങള്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:Kohli will play in South Africa
You may also like this video

Exit mobile version